ഇനി ജീന്‍സും ടോപ്പും ധരിക്കണ്ട ; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍


ലെഗിന്‍സും ജീന്‍സും ഷോര്‍ട്ട് ടോപ്പും ധരിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍. പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണമെന്നും ആണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നുമാണ് ഡ്രസ് കോഡില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അധ്യയന വര്‍ഷം മുതല്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്.
ഒക്ടോബര്‍ 20 വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ആണ്‍കുട്ടികള്‍ വൃത്തിയുളള സാധാരണ വസ്ത്രവും ഷൂസും മാത്രമെ ധരിക്കാവു. അതെസമയം തന്നെ ജീന്‍സും ടീഷര്‍ട്ടും ചെരുപ്പുകളും ധരിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.പെണ്‍കുട്ടികള്‍ ലെഗിന്‍സും ഷോര്‍ട്ട് ടോപ്പും ജീന്‍സും ധരിക്കരുതെന്നും സാരിയും ചുരിദാറും പോലുളള വസ്ത്രങ്ങളെ ഉപയോഗിക്കാവു എന്നുമാണ് സര്‍ക്കുലര്‍ പറയുന്നത്. എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കുളള നിര്‍ദേശങ്ങള്‍ അടങ്ങിയ വൈസ് പ്രിന്‍സിപ്പലിന്റെ സര്‍ക്കുലര്‍ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാര്‍ക്കും നോട്ടീസ് ബോര്‍ഡിലുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.




Sharing is Caring