സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ . സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള അഖില നിവേദക സംഘം പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക്‌സമയം അനുവദിക്കാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിക്കുകയായിരുന്നു.













