നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശികളായ ദേവദാസ്,അജിത എന്നിവരാണ് കൊല്ലപ്പട്ടത്.
നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയിലാണ് വെടിവെപ്പ്നടന്നത്. നിലമ്പൂർ സൗത്ത് ഡിവിഷനു കീഴിലെ കരുളായി റെയിഞ്ചിൽ പെട്ടതാണു സ്‌ഥലം. ജനവാസ കേന്ദ്രത്തിൽ നിന്നു നാലു കിലോമീറ്റർ ദൂരെയാണ് വെടിവെപ്പ് നടന്നത്.അറുപത് അംഗ മാവോയിസ്റ് സംഘം വനത്തിനുള്ളിലുണ്ടന്ന് നിലമ്പൂർ ഡി എഫ് ഒ പറഞ്ഞു.














