സന്തോഷ് മാധവന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയ പ്രശ്‌നത്തില്‍ തുറന്ന പോരിനൊരുങ്ങി വിടി സതീശന്‍

സന്തോഷ് മാധവന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി ദാനം നല്‍കിയ പ്രശ്‌നത്തില്‍ തുറന്ന പോരിനൊരുങ്ങി വിടി സതീശന്‍. നടന്നത് വെറും കൊള്ളയല്ല, തീവെട്ടിക്കൊള്ളയെന്നും സതീശന്‍ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ 1600 കോടിയുടെ പദ്ധതി വരുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കെപിസിസി ഉപാധ്യക്ഷനും പറവൂര്‍ എംഎല്‍എയുമാണ് സതീശന്‍. സതീശന്റെ മണ്ഡലത്തിലെ 118 ഏക്കര്‍ സ്ഥലമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സന്തോഷ് മാധവന് നല്‍കാന്‍ ഉത്തരവിറക്കിയത്. വന്യൂ മന്ത്രിയെ ഈ വിഷയത്തില്‍ പരസ്യമായി കുറ്റപ്പെടുത്തി സതീശന്‍ രംഗത്തെത്തിയിട്ടുണ്ട്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നാണ് റവന്യൂ മന്ത്രിയെക്കുറിച്ചുള്ള ചോദ്യത്തിന് സതീശന്റെ മറുപടി. തോന്ന്യവാസം അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. സ്ഥാപിത താല്‍പര്യക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ പറയുന്നു. നിയമവുമില്ല, ചോദിക്കാനാളുമില്ലെന്നതിനാല്‍ എന്തും ചെയ്യാമെന്ന അഹങ്കാരത്തില്‍ നിന്നാണ് ഈ ഉത്തരവുണ്ടായതെന്നും പറഞ്ഞിട്ടുണ്ട്. അപമാനകരമാണ് ഇത്തരം തീരുമാനങ്ങളെന്നും സതീശന്‍ പറഞ്ഞു. വിട്ടുകൊടുത്ത ഭൂമി പാടശേഖരമാണെന്നും സതീശന്‍ ശരിവെച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *