ബ്രസല്‍‌സ് വിമാനത്താവളത്തില്‍ ഭീകരാക്രമണം; 27 മരണം


ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


യാത്രക്കാര്‍ ചെക്കിന്‍ ചെയ്യുന്ന സ്ഥലത്ത് പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഇരട്ട സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു മുന്‍പ് വിമാനത്താവളത്തില്‍ വെടിവയ്പ്പുണ്ടായി. ടെര്‍മിനലിനുള്ളില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ പുറത്തുവിട്ടിട്ടുണ്ട്.


പാരീസ് ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ സലാഹ് അബ്‌ദെസ്‌ലാമിനെ കഴിഞ്ഞ ദിവസമാണ് ബ്രസല്‍സില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അതിനാല്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ബെല്‍ജിയം പോലീസ് അധികൃതര്‍ പ്രാഥമികമായി നല്‍കുന്ന വിശദീകരണം.



Sharing is Caring