സത്യസന്ധതയുടെ പര്യായമായി ഒരു ഇന്ത്യൻ കുടുംബം, അമേരിക്കൻ ജനതയുടെ അഭിനന്ദനങ്ങൾ

ന്യൂയോര്‍ക്ക്: ഭാഗ്യം പടിവാതില്‍ക്കലെത്തി തിരിച്ച്‌ പോവുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരമൊരു അനുഭവമാണ് അമേരിക്കന്‍ വനിതയായ ലിയാസ് റോസ് ഫിഗയ്ക്ക് പറയാനുള്ളത്. ഏഴേകാല്‍ കോടിയുടെ ലോട്ടറി അടിച്ചില്ലെന്ന് കരുതി വെലിച്ചെറിഞ്ഞ റോസിനു തെറ്റി. റോസിന്റെ ടിക്കറ്റിനായിരുന്നു യഥാര്‍ത്ഥത്തില്‍ പണം അടിച്ചത്. റോസ് വലിച്ചെറിഞ്ഞ ടിക്കറ്റ് ലഭിച്ചത് ഇന്ത്യന്‍ കുടുംബത്തിലെ യുവാവിന്.

അമേരിക്കയിലെ മസാച്ചുസെറ്റ്സില്‍ ലക്കി സ്പോട്ട് സ്റ്റോര്‍ നടത്തുന്ന ഇന്ത്യക്കാരനായ മൗനിഷ് ഷായ്ക്കാണ് ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് അടിച്ചില്ലെന്ന് കരുതി യുവതി മൗനിഷിന്റെ കടയില്‍ തന്നെ അത് ഇട്ടിട്ടു പോവുകയായിരുന്നു.

അത് എടുത്ത മൗനിഷ് ഏഴേകാല്‍ കോടിയുടെ ലോട്ടറി അടിച്ച വിവരം തിരിച്ചറിഞ്ഞു. ആദ്യം യുവാവ് വലിയ വലിയ സ്വപ്നങ്ങളെല്ലാം കണ്ടു.

ഇതിനെ കുറിച്ച്‌ ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചപ്പോള്‍ ആ ടിക്കറ്റ് യുവതിക്ക് തന്നെ തിരിച്ച്‌ നല്‍കാനായിരുന്നു അവര്‍ നല്‍കിയ ഉപദേശം. ഇത് മറ്റൊരാള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും ഭാഗ്യമുണ്ടെങ്കില്‍ ഇനിയും നിന്നെ തേടി വരുമെന്നുമായിരുന്നു ഇവര്‍ യുവാവിനോട് പറഞ്ഞത്. ഇത് മനസിലാക്കിയ യുവാവ് ടിക്കറ്റ് തിരിച്ച്‌ യുവതിക്ക് തന്നെ നല്‍കി. സംഭവമറിഞ്ഞ അമേരിക്കന്‍ പത്രമാധ്യമങ്ങളും ജനതയും ഉദ്യോഗസ്ഥരും ഇന്ത്യന്‍ കുടുംബത്തെ അഭിനന്ദിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *