നിലപാടിൽ മാറ്റവുമായി വാട്സാപ്പ്

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ നിലപാട് മയപ്പെടുത്തി വാട്സാപ്പ്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ല എന്ന് അറിയിച്ചു. വ്യക്തിഗത വിവര സുരക്ഷാ നിയമം ഇന്ത്യയില്‍ നിലവില്‍ വരുന്നത് വരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കമ്ബനിയുടെ സ്വാകാര്യതാ നയം സ്വീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സവിശേഷതകള്‍ ക്രമേണ പരിമിതപ്പെടുത്തും എന്ന പ്രഖ്യാപനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണം. അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുന്‍പ് ചാറ്റിലേക്കുള്ള പ്രവേശനം, വിഡിയോ കോളുകള്‍ എന്നീ സവിശേഷതകള്‍ സാവധാനം നഷ്ടപ്പെടും എന്നായിരുന്നു മുന്നറിയിപ്പ്.

സ്വകാര്യതാ നയം സ്വീകരിക്കാനുള്ള അവസാന മേയ് ഏഴില്‍ നിന്ന് പതിനഞ്ചിലേക്ക് കമ്ബനി മാറ്റിയിരുന്നു.
ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി വാട്സാപ്പ് എത്തിയത്. അതേസമയം, അപ്‌ഡേറ്റിനെക്കുറിച്ച്‌ സമയാസമയങ്ങളില്‍ ഉപയോക്താക്കളെ ഓര്‍മ്മപ്പെടുത്തുന്നത് തുടരുമെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മെയ് പതിനെട്ടിലെ കത്തിനോടും പ്രതികരിച്ചതായി വാട്സാപ്പ്.

സംഭവത്തില്‍ തൃപ്തിപരമായ മറുപടി 25-ാം തിയതിക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്ന് ഐടി മന്ത്രാലയം വാട്സാപ്പിന് മുന്നറിയിപ്പ് നല്‍കി. വിവാദമായ സ്വകാര്യതാ നയം പിന്‍വലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ ഇത് സംബന്ധിച്ച്‌ വാട്സാപ്പിന്റെ സിഇഒ വില്‍ കാത്കാര്‍ട്ടിനും കേന്ദ്രം കത്തയച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *