കടുത്ത പ്രതിസന്ധി, ഇളവ് നൽകണമെന്ന് വ്യാപാരികൾ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മേ​യ് 30 വ​രെ ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലും തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തി​നാ​ലും വ്യാ​പാ​രി​സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക​യി​ലും പ്ര​തി​സ​ന്ധി​യി​ലു​മാ​ണെ​ന്നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ലോ​ക്ഡൗ​ണി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്‌ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക്ഡൗ​ണ്‍ നാ​ളു​ക​ളി​ല്‍ അ​വ​ശ്യ​സ​ര്‍​വീ​സ് കൂ​ടാ​തെ മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ട​പ​ഴ​കു​ന്ന വി​ഭാ​ഗ​മാ​യ വ്യാ​പാ​രി​ക​ളെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും, ത​ദ്ദേ​ശ-​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും, വി​വി​ധ കോ​ര്‍​പ​റേ​ഷ​നു​ക​ളു​ടെ​യും കീ​ഴി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലെ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കി​യ​ത് പോ​ലെ എ​ല്ലാ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക​ട​മു​റി​ക​ളു​ടെ​യും ഒ​രു മാ​സ​ത്തെ വാ​ട​ക ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ ഡി ​ആ​ന്‍​ഡ് ഒ ​ലൈ​സ​ന്‍​സ് ഉ​ള്‍​പ്പെ​ടെ വി​വി​ധ ലൈ​സ​ന്‍​സു​ക​ള്‍ പു​തു​ക്കു​ന്ന​തി​ന് പി​ഴ​യി​ല്ലാ​തെ ആ​റു മാ​സ​ത്തെ കാ​ലാ​വ​ധി അ​നു​വ​ദി​ക്കു​ക, ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു സാ​വ​കാ​ശം ന​ല്‍​കു​ക​യും തീ​യ​തി നീ​ട്ടി ന​ല്‍​കു​ക​യും ചെ​യ്യു​ക, എ​ല്ലാ​ത്ത​രം നി​കു​തി​ക​ള്‍​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കു​ക, വൈ​ദ്യു​തി​ചാ​ര്‍​ജി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ന​ല്‍​കു​ക, ബി​ല്‍ അ​ട​യ്ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *