തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും നുഴഞ്ഞു കയറ്റം.അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അപേക്ഷയിലാണ് തട്ടിപ്പ് നടന്നത്.ഈ വര്‍ഷം ആരും സ്കോളര്‍ഷിപ്പ് അപേക്ഷ നല്‍കിയിരുന്നില്ല.തട്ടിപ്പ് കണ്ടെത്തിയത് പണം കൈമാറുന്നതിനു തൊട്ടുമുമ്പാണ്.ഇതു സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.













