സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മന്ത്രി;എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ഇത് തദ്ദേശസ്ഥാപനങ്ങളുടെ ധനവിനിയോഗത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും വകുപ്പ് മന്ത്രി കെടി ജലീല്‍. ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്താന്‍ പറ്റിയ സാഹചര്യമില്ല ഇപ്പോഴെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയും നോട്ട് നിരോധനവും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളുടെ ധനവിനിയോഗത്തിന് തടസമായെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശമാണെന്ന് മന്ത്രിമാരും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശഎംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ശമ്ബളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ളം വര്‍ധിപ്പിക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും സഭയില്‍ അവതരിപ്പിച്ചു. രണ്ട് ബില്ലുകളേയും പ്രതിപക്ഷവും പൂര്‍ണമായി പിന്താങ്ങുകയാണ്.

മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 90367 ആയും എംഎല്‍എ മാരുടേത് 39500 ല്‍ നിന്ന് 70000 രൂപയായും ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലാണ് നിയമമന്ത്രി എകെ ബാലന്‍ സഭയില്‍ അവതരിപ്പിച്ചത്. ശമ്പളവര്‍ധനവ് മൂലം പ്രതിവര്‍ഷം അഞ്ച് കോടിയിലധികം രൂപയുടെ അധിക ചിലവാണ് പ്രതീക്ഷിക്കുന്നത്.

ശമ്പളവര്‍ദ്ധനവ് സാമാജികരുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യകതയാണെന്നും ദുസ്വാധീനങ്ങള്‍ക്ക് വഴങ്ങാതിരിക്കാന്‍ അത് ജനപ്രതിനിധികളെ സഹായിക്കുമെന്നും സ്പീക്കറും അഭിപ്രായപ്പെട്ടു. 2012 ലാണ് അവസാനമായി നിയമസഭാംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചത്. മുന്‍ എംഎല്‍എമാരുടെ പരമാവധി പെന്‍ഷന്‍ 35000 ത്തില്‍ നിന്ന് 50000 രൂപയാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലും ഇന്ന് സഭയില്‍ അവതരിപ്പിച്ചു. രണ്ട് ബില്ലുകളും സബ്ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.

ബില്ലിലെ പ്രധാന ശുപാര്‍ശകള്‍ ഇങ്ങനെ. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് ഉള്‍പ്പെടെയുള്ളവരുടെ ശമ്പളത്തിന്റെയും ബത്തകളുടെയും നിരക്കുകള്‍ പ്രതിമാസം ആയിരം രൂപയില്‍ നിന്ന് രണ്ടായിരം രൂപയാക്കും. നിയോജക മണ്ഡല ബത്ത 12000 രൂപയില്‍ നിന്ന് 40000 രൂപയായി ഉയരും. നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് കേരളത്തിനകത്തും വിമാനയാത്രാക്കൂലി അനുവദിക്കാനുള്ള പുതിയ വ്യവസ്ഥയും ബില്ലിലുണ്ട്. പ്രതിവര്‍ഷം പരമാവധി അന്‍പതിനായിരം രൂപ വരെ ഇതിന് ലഭിക്കും. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രക്ക് മാത്രമാണ് ഇത് വരെ തുക നല്‍കിയിരുന്നത്. മന്ത്രിമാര്‍ക്കടക്കം സംസ്ഥാനത്തിനകത്ത് റോഡ് മാര്‍ഗ്ഗമുള്ള യാത്രാബത്ത കിലോമീറ്ററിന് 10 രൂപയില്‍ നിന്ന് 15 രൂപയായും എംഎല്‍എ മാര്‍ക്ക് 12 രൂപയായും ഉയര്‍ത്തും. ടെലിഫോണ്‍ ബത്ത 7500 രൂപയില്‍ നിന്ന് 11000 രൂപയാക്കാനും ബില്ല് ശുപാര്‍ശ ചെയ്യുന്നു. ശമ്ബളബത്ത വര്‍ദ്ധനകളിലൂടെ പ്രതിവര്‍ഷം ആകെ അഞ്ച് കോടി ഇരുപത്തഞ്ച് ലക്ഷത്തി എഴുപത്തയ്യായിരത്തി അഞ്ഞൂറ്റി എഴുപത്തിയാറ് രൂപ അധിക ചെലവാണ് പ്രതീക്ഷിക്കുന്നത്.

വിഷയത്തെക്കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി എകെ ബാലന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്വത്ത് ഭരണപ്രതിപക്ഷാംഗങ്ങള്‍ വീതം വെച്ച്‌ എടുക്കുകയാണെന്നും ജയിംസ് കമ്മീഷന്‍ ശിപാര്‍ശയിലും കുറവാണ് വര്‍ദ്ധിപ്പിച്ച ശമ്ബളമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *