ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവനക്കാര്‍ക്ക് വിദേശത്തും അക്കൗണ്ടുകള്‍. ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവര്‍ വിദേശത്ത് നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്.
ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്ന ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പി.എന്‍.ബി വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് ഇവരുടെ സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ ഇത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബാങ്ക് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് പി.എന്‍.ബി കണ്ടെത്തിയെന്നാണ് വിവരം. കൂടുതല്‍ പേര് പങ്കുേണ്ടായെന്ന് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിദേശത്തുള്ള ജീവനക്കാരുടെ സ്വത്തുക്കള്‍ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് പി.എന്‍.ബി നിയമോപദേശം തേടുമെന്നാണ് വിവരം. വിദേശത്തുള്ള ജീവനക്കാരുടെ സ്വത്ത് തിരിച്ചെത്തിക്കുന്നതില്‍ ഇ.ഡിക്കും സി.ബി.െഎക്കും ഇടപെടുന്നതിന്













