ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടത്താന്‍ സാധ്യത


കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു.


കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദത്തിലൂടെ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെസിഎ അറിയിച്ചത്.


കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ലെന്നും, വിട്ടുവീഴ്ചയ്ക്കു തയാറാണെന്നും, കേരള ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്നും കെസിഎ വ്യക്തമാക്കിയിരുന്നു.
നവംബര്‍ ഒന്നിനു നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് മത്സരം കൊച്ചിയില്‍ വെച്ച്‌ നടത്താന്‍ കെസിഎ തീരുമാനിച്ചിരന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മത്സരം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്.



Sharing is Caring