പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം; സൈനികന്‍ അറസ്റ്റില്‍;മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്‌


ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്‍.പി.എഫ്. ജവാന്‍ അറസ്റ്റില്‍.സൈനികനായ സെന്തില്‍കുമാറാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയാണ് പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലായിരുന്നു. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്ന് അറസ്റ്റിലായ സൈനികന്‍ സമ്മതിച്ചിട്ടുണ്ട്.


ഇയാള്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, നടന്‍ രജിനികാന്ത് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ തന്നെ പോലീസും ജില്ലാ അധികൃതരും ചേര്‍ന്ന് പ്രതിമ പൂര്‍വസ്ഥിതിയില്‍ ആക്കുകയായിരുന്നു.




Sharing is Caring