സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു; കുതിച്ചുയര്‍ന്ന് പാചകവാതക വിലയും


തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില.


പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി. 47 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.




Sharing is Caring