സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നല്‍കിയില്ല. കോഴയാരോപണത്തില്‍ ഉള്‍പ്പെട്ട കോളജുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയില്ല. ഈ കോളജുകളുടെ എം.ബി.ബി.എസ് പ്രവേശനാനുമതിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷേധിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരിലാണ് കോളജുകളുടെ അനുമതി നിഷേധിച്ചത്.
ഇടുക്കി മെഡിക്കല്‍ കോളജ്, വര്‍ക്കല എസ്.ആര്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ്, വയനാട് ഡി.എം കോളജ്, തൊടുപുഴ അല്‍ അസ്ഹര്‍ കോളജ്, പത്തനംതിട്ട മൗണ്ട്‌സിയോണ്‍ എന്നീ കോളജുകള്‍ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചത്.














