ചങ്ങനാശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ച നിലയില്‍. പായിപ്പാട് വെള്ളാപ്പള്ളിക്കു സമീപമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്.
ഇവരുടെ താമസസ്ഥലത്തു നിന്ന് ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് യുവതിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിരമറിയിച്ചു. ഒളിവില്‍ പോയ ഭര്‍ത്താവിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി തൃക്കോടിത്താനം പോലീസ് പറഞ്ഞു.













