നയന്‍സിന്റെ താരമൂല്യം നായകനു തുല്യം

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ ബോക്സ് ഓഫീസിലെ ഇപ്പോഴത്തെ മൂല്യം നായകനു തുല്യമായിരിക്കുകയാണ്. സാധാരണ തിയേറ്ററുകളില്‍ നായകന്റെ പേര് എടുത്ത് പറഞ്ഞാണ് ചിത്രങ്ങള്‍ എത്തുന്നത്. എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ നയന്‍സാണ് താരമായി മാറിയിരിക്കുന്നത്.

നായികാപ്രാധാന്യമുള്ള സിനിമകളിലാണ് നയന്‍താര ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. മായ, നാനും റൗഡി താന്‍ എന്നീ സിനിമകളൊക്കെ നയന്‍താരയുടെ താരമൂല്യം കൊണ്ട് വിജയിച്ചതാണ്. ഇനിയിപ്പോള്‍ നാലു സിനിമകളാണ് നയന്‍താരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *