സംശയകരമായ നിക്ഷേപം: 18 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്


നവംബര്‍ 8ന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം, ബാങ്ക് അക്കൗണ്ടുകളില്‍ സംശയകരമായ രീതിയില്‍ പണം നിക്ഷേപിച്ചതിന് 18 ലക്ഷത്തിലധികം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അഞ്ച് ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവര്‍ക്ക് അടക്കമാണ് ഇ മെയിലിലൂടെയും എസ്.എം.എസായും നോട്ടീസ് നല്‍കിയിരിക്കുന്നത്.


ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന് പേരിട്ടിരിക്കുന്ന ആദായ നികുതി വകുപ്പിന്റെ നടപടിയില്‍, പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച്‌ മറുപടി നല്‍കണമെന്നാണ് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.




Sharing is Caring