ലാ അക്കാഡമി സമരത്തില്‍ മാനേജ്മെന്റുമായി ഒത്തുകളിച്ച് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റയും തനിനിറമാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ഒന്നിച്ച് സമരം ചെയ്യുമ്ബോള്‍ എസ്.എഫ്.ഐക്കാരെ മാത്രം വിളിച്ച് ഒത്തു തീര്‍പ്പ് വ്യവസ്ഥ എന്ന പേരില്‍ തങ്ങള്‍ക്ക് സൗകര്യമായ തരത്തില്‍ ധാരണ ഉണ്ടാക്കിയത് വഞ്ചനയാണ്. ഏകപക്ഷീയമായി ഉണ്ടാക്കിയ ഈ ധാരണ സ്വീകാര്യമല്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം സങ്കീര്‍ണമാക്കുകയാണ്.













