ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിഎച്ച്‌പി നേതാവ് അറസ്റ്റില്‍. കൊലപാതകത്തിനു ഗൂഢാലോചന നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാറിനെ(48)യാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ എട്ടാം പ്രതിയായ ഇയാള്‍ പാലക്കാട്, നരിക്കുനി, പറളി എന്നീ സ്ഥലങ്ങളിലായി ആര്‍എസ്‌എസ് കേന്ദ്രങ്ങളില്‍ ഒളിവില്‍ക്കഴിയവെ തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു അറസ്റ്റ്. വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയാണ് ജയകുമാര്‍.













