മുലയൂട്ടുന്നുവെന്നത് തെളിയിക്കണമെന്ന് യുവതിയോട് വിമാനത്താവള അധികൃതര്‍


മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ സ്തനം പിഴിഞ്ഞു കാണിക്കാന്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാരോപിച്ച്‌ ജര്‍മന്‍ പോലിസില്‍ യുവതിയുടെ പരാതി. ഈ അനുഭവം തന്നെ വ്രണപ്പെടുത്തിയതായും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സിംഗപ്പൂരില്‍നിന്നുള്ള 33കാരിയായ ഗായത്രി ബോസ് മാധ്യമങ്ങളോട് പറഞ്ഞു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം(ബ്രെസ്റ്റ് പമ്ബ്) കൈയില്‍ കരുതിയതിനാണ് ഗായത്രിയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മനുഷ്യത്വ രഹിതമായി പെരുമാറിയത്.
പാരിസിലേക്ക് പോവാനായി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെത്തിയ ഗായത്രിയുടെ ബാഗിലുള്ള ബ്രെസ്റ്റ് പമ്ബ് സ്കാനറില്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക മുറിയിലേക്ക് വിളിക്കുകയായിരുന്നു.




Sharing is Caring