സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ്


സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിക്ക് എതിരെ നടന്ന കയ്യേറ്റ ശ്രമത്തെ രാഷ്ട്രീയ ഭേദമന്യേ അപലപിച്ച് നേതാക്കള്‍. സംഘപരിവാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.


യെച്യൂരിക്ക് നേരെയുണ്ടായ കയ്യേറ്റം പ്രാകൃതം എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി വിമര്‍ശിച്ചു. ആക്രമണം ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആക്രമണം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്തവരാണ് ആക്രമണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring