സീതാറാം യെച്ചൂരിക്കെതിരായ സംഘപരിവാര്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെകെ രമ


ഡല്‍ഹി എകെജി ഭവനില്‍ കയറി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ കയ്യേറ്റം നടത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ.
സംഘപരിവാര്‍ കയ്യേറ്റം തീര്‍ച്ചയായും ഈ നാടിന്റെ ജനാധിപത്യക്രമത്തിന് നേരെയുള്ള കടന്നാക്രമണം തന്നെയാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിച്ച് നിശബ്ദമാക്കാന്‍ കഴിയുമെന്ന് കരുതുന്ന ഫാസിസ്റ്റ് മൗഢ്യങ്ങള്‍ ഇവിടെ അനുവദിച്ചു കൂടായെന്നും രമ പറഞ്ഞു.
ഭരണാധികാരവും ഗുണ്ടാസംഘങ്ങളും കൈയ്യിലുണ്ടായാല്‍ ജനാധിപത്യത്തിന്റെ നാവറുക്കാമെന്നും രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് അവസാനിപ്പിക്കാമെന്നും കരുതുന്നവരെ ചെറുക്കുക തീര്‍ച്ചയായും ഓരോ ജനാധിപത്യവാദിയുടേയും അടിയന്തിര കടമയാണെന്നും രമ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് രമയുടെ പ്രതികരണം.




Sharing is Caring