ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വ്വീസ് ആരംഭിക്കുന്നു. കൂടാതെ മസ്കത്തില് നിന്നും കോഴിക്കോട്ടേക്കും സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. വേനല്‍ക്കാല ഷെഡ്യൂളിലാണ് ഈ മൂന്ന് സര്‍വ്വീസുകളും. ഷാര്‍ജ-കോഴിക്കോട് സര്‍വ്വീസ് മാര്‍ച്ച് 20 മുതലാണ്. രാവിലെ 9.20 ന് ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഉച്ച കഴിഞ്ഞ് 2.30 ന് കോഴിക്കോടെത്തും അവിടെ നിന്നും രാവിലെ 6.05 ന് പുറപ്പെട്ട് 8.20 ന് ഷാര്‍ജയിലെത്തും. വെളുപ്പിന് 2 മണിക്ക് ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 7.35 തിരുവനന്തപുരത്ത് എത്തും അവിടെ നിന്നും രാത്രി 10.20 ന് പുറപ്പെടുന്ന വിമാനം വെളുപ്പിന് 1 മണിക്ക് ഷാര്‍ജയിലെത്തും.













