ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ


ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള തയാറെടുപ്പില്‍ ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുക.
ഇതില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉണ്ടാകുമെന്നാണ് വിവരം. ഫെബ്രുവരി 15നാണ് വിക്ഷേപണം നടത്തുകയെന്നാണ് ഐ.എസ്.ആര്‍.ഒ നല്‍കുന്ന വിവരം.


ഇതിന് മുന്‍പ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ റഷ്യയാണ് ഒരു റോക്കറ്റില്‍ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോര്‍ഡിട്ടത്. 2014ലായിരുന്നു ഇത്. ഒരു റോക്കറ്റില്‍ 34 ഉപഗ്രഹങ്ങളാണ് അന്ന് റഷ്യ വിക്ഷേപിച്ചത്. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ വിക്ഷേപണ രംഗത്തുണ്ടാകുന്ന ചെലവ് പരമാവധി കുറയ്ക്കുകയെന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യം വയ്ക്കുന്നത്.
2014ല്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ.




Sharing is Caring