മകന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; ബാങ്കിനെതിരേ പിതാവിന്‍റെ ഒറ്റയാള്‍ സമരം


മകന് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കിനെതിരേ പിതാവിന്‍റെ ഒറ്റയാള്‍ സമരം. കുരുവിളാസിറ്റി, കൂരാപ്പിള്ളില്‍ ഫിലിപ് ആണ് എസ്.ബി.ടി ശാഖക്ക് മുന്നില്‍ നിരാഹാര സമരം നടത്തിയത്. ഫിലിപ്പിന്‍റെ മകന് എം.ബി.എ പഠനത്തിനായി വായ്പയ്ക്കു വേണ്ടി ഏഴ് മാസം മുന്പ് അപേക്ഷ നല്‍കിയിരുന്നു.


ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയ ഫിലിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് മകനെ പുതുപ്പാടിയിലുള്ള സ്വാശ്രയ കോളജില്‍ ചേര്‍ത്തു. ബാങ്കിലെ ഫീല്‍ഡ് ഓഫീസര്‍ വീട്ടിലെത്തി വായ്പ ഉടനെ ശരിയാകുമെന്ന് അറിയിച്ചതായും ഫിലിപ്പ് പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ ഫിലിപ്പിനോട് വായ്പ അപേക്ഷ ഹെഡ്‌ഓഫീസ് നിരസിച്ചതായി അറിയിച്ചു.




Sharing is Caring