ഡല്‍ഹിയില്‍ കള്ളചെക്ക് ഉപയോഗിച്ചു ബാങ്കില്‍നിന്നു 1.25 കോടി രൂപ കവര്‍ന്ന രണ്ടു പേരെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്നു പണം നഷ്ടപ്പെട്ടുവെന്നു മദന്‍ ലാല്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മനീന്ദര്‍, ജോണി എന്നിവര്‍ അറസ്റ്റിലായത്. ഇവരില്‍നിന്നു പോലീസ് പണം കണ്ടെടുത്തു. മദന്‍ ലാലിന്‍റെ ചെക്കുകള്‍ മോഷ്ടിച്ച ശേഷം കള്ളയൊപ്പുകള്‍ ഇട്ടാണു ഇവര്‍ പണം കവര്‍ന്നതെന്നു എസിപി മനിഷ് സെന്‍ഹാള്‍ പറഞ്ഞു.













