കാണ്‍പുര്‍: ഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ ആറ് നില കെട്ടിടം തകര്‍ന്ന് 4 പേര്‍ മരിച്ചു. കാണ്‍പുരിലെ ജാജ്മുവ മേഖലയിലാണ് അപകടം. ചുരുങ്ങിയത് മുപ്പത് പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാവുമെന്നാണ് പറയുന്നത്.
പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരിലേറെയും തൊഴിലാളികളാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തിയട്ടുണ്ട്. പക്ഷെ ഇവരുടെ നില ഗുരുതരമാണ്.ബലമില്ലാത്ത അടിത്തറയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മിക്കവാറും എല്ലാ നിലകളിലും തൊഴിലാളികളുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.













