ഷാം നായകനാവുന്ന ആക്ഷന്‍ ചിത്രം കാവിയന്‍ പ്രദര്‍ശനത്തിന്


തമിഴ് സിനിമയിലെ യുവനിര നായകരില്‍ ശ്രദ്ധേയനായ ഷാം നായകനാവുന്ന ആക്ഷന്‍ ചിത്രം കാവിയന്‍ പ്രദര്‍ശനത്തിന് എത്തുന്നു.
12ബി,അന്‍പേ അന്‍പേ, ഉള്ളം കേക്കുമേ, ഇയര്‍ക്കൈ, കിക്ക് തുടങ്ങിയ സിനിമകളില്‍ നായകനായിട്ടുള്ള ഷാം ചെറിയ ഒരു ഇടവേളയ്ക്കു ശേഷം നായകനായി അഭിനയിക്കുന്ന കാവിയന്‍ ഒട്ടേറെ സവിശേഷതകളുള്ള ചിത്രമാണ്.


2 എം സിനിമാസിന്റെ ബാനറില്‍ മലയാളിയായ കെ വി ശബരീഷ് നിര്‍മ്മാണവും നവാഗതനായ സാരഥി രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്ന കാവിയന്‍ പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലറാണ്. ഹോളിവുഡിലെ പ്രശസ്ത താരങ്ങളും സാങ്കേതിക വിദഗ്ദ്ധരോടൊപ്പം ഹോളിവുഡ് നടനായ ജസ്റ്റിന്‍ വികാസ് വില്ലനായി അഭിനയിയ്ക്കുന്നു.




Sharing is Caring