ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കേജ്രിവാള്‍

യമുനാതീരത്ത് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ പരിപാടിക്കായി ഒരു സ്ഥലത്ത് ഒത്തുകൂടിയത് ഒരേ സമയം ചരിത്രവും അത്ഭുതവും മഹനീയവുമാണെന്ന് കേജ്രിവാള്‍ പ്രതികരിച്ചു. ഏഴ് ഏക്കര്‍ പ്രദേശത്ത് 4500 ഓളം കലാകാരന്മാരും ആത്മീയാചാര്യന്മാരും ഒത്തുചേര്‍ന്നത് തീര്‍ത്തും മഹനീയമാണ്, ലോകത്ത് ആത്മീയതയും സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കാനായുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കേജ്രിവാള്‍ പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *