കാസര്‍ഗോഡ് ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പട്ടികയായി


chk-kunhiramanrajagopalshyamalaകാസര്‍ഗോഡ്ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് അന്തിമ രൂപമായി. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. മഞ്ചേശ്വരത്ത് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ സിഎച്ച് കുഞ്ഞമ്പുവും, ഉദുമയില്‍ ജില്ലാ കമ്മിറ്റിയംഗം കെ കുഞ്ഞിരാമനും, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം രാജഗോപാലും മത്സരിക്കാനാണ് ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയും മത്സരിക്കും. വിജയസാധ്യതയില്ലാത്ത കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഐഎന്‍എല്‍ വിമുഖത അറിയിച്ചതിനെ തുടര്‍ന്ന് ഈ സീറ്റ് സിപിഎം ഏറ്റെടുക്കും. ഇങ്ങനെയായാല്‍ മുന്‍ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പിപി ശ്യാമളാദേവിയാകും സിപിഎം സ്ഥാനാര്‍ത്ഥി.




Sharing is Caring