ശ്രീലേഖയ്ക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും

തിരുവനന്തപുരം: ഗതാഗതകമ്മിഷണറായിരിക്കേ റോഡ്സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ല ശുപാര്‍ശ ചീഫ്സെക്രട്ടറി പൂഴ്ത്തിയെന്നാരോപിച്ചുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
ഹര്‍ജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്ന വിജിലന്‍സ് ലീഗല്‍ അഡ്വൈസറുടെ ആവശ്യം തള്ളിയ കോടതി ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഒപ്പിട്ട് കൈമാറിയ ഫയല്‍ ചീഫ്സെക്രട്ടറി മാസങ്ങളോളം പൂഴ്ത്തിവച്ചെന്നാണ് പൊതുപ്രവര്‍ത്തകനായ പായിച്ചറനവാസിന്റെ ഹര്‍ജി.
റോഡ്സുരക്ഷാ ഫണ്ടിലെ ലക്ഷങ്ങളുപയോഗിച്ച്‌ ശ്രീലേഖ വീട്ടിലേക്കുള്ള സ്വകാര്യറോഡിന്റെ അറ്റകുറ്റപ്പണി നടത്തിയതായും സാമ്ബത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചയും കാട്ടിയതായും പ്രാഥമികഅന്വേഷണം നടത്തിയ മുന്‍ ഗതാഗതകമ്മിഷണര്‍ ടോമിന്‍തച്ചങ്കരി കണ്ടെത്തിയിരുന്നു.
അനുമതിയില്ലാതെ ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മ്മിനി, ബഹ്റിന്‍, ദുബായ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി, ഗതാഗതകമ്മിഷണറായിരിക്കേ വീടുപണിക്ക് പൊലീസിന്റേയും ഗതാഗതവകുപ്പിന്റേയും വാഹനങ്ങളും ഉദ്യോഗസ്ഥരേയും ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്ന് തച്ചങ്കരി ശുപാര്‍ശ ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *