നോട്ടുമാറൽ നടപടിയിൽ പുതിയ പരിഷ്‌ക്കരണം ; നാളെ നോട്ടുമാറ്റിയെടുക്കാനുള്ള അവകാശം മുതിർന്ന പൗരൻമാർക്ക് മാത്രം


ന്യൂഡൽഹി:നോട്ടുമാറൽ വിഷയത്തിൽ പുതിയ പരിഷ്ക്കരണവുമായി റിസർവ് ബാങ്ക് . മുതിർന്ന പൗരന്മാർക്ക് മാത്രമായിട്ടാണ് നാളെ നോട്ടുമാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കള്‍ക്ക് മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ബാങ്കുകള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളിലെ തിരക്കിന് വലിയ കുറവ് വന്നിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന മറ്റ് ജോലികള്‍ നാളെകൊണ്ട് പൂര്‍ത്തിയാക്കണമെന്നും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് റിഷി അഭിപ്രായപ്പെട്ടു.




Sharing is Caring