സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 22 ന് പ്രത്യേക നിയമസഭസമ്മേളനം

തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ സമ്മേളനത്തില്‍ ഉണ്ടാവില്ല. വിശദമായ ചര്‍ച്ചയ്ക്കു ശേഷം സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയ ശേഷം സഭ പിരിയും.
മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി 2011 ഡിസംബര്‍ ഒന്‍പതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. സഹകരണമേഖലയെ സംബന്ധിച്ചു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ചു നടപ്പാക്കുന്നതിനു സഹകരണമന്ത്രി എ സി മൊയ്തീനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *