മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യാഗ്രഹസമരം ; പിന്തുണയുമായി ശിവസേന

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണയുമായി ശിവസേന. നോട്ടുകൾ പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശിവസേന ദേശീയ തലത്തിലും രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള കള്ളപ്പണം എങ്ങിനെയാണ് കേന്ദ്ര സർക്കാർ തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും ശിവസേന ചോദിച്ചു.

കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ റിസർവ് ബാങ്ക് റീജിനൽ ഓഫീസിനു മുന്നിൽ നടക്കുന്ന സമരത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാർ തുടങ്ങിയവരാണ് പങ്കെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *