മോദി കേരളത്തെ നോക്കി കൊഞ്ഞനംകുത്തി കാണിക്കുമ്പോള്‍ അതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും തക്കതായ മറുപടിയുണ്ടാകുമെന്ന് തോമസ് ഐസക്

കറന്‍സി റദ്ദാക്കിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കുമായി നേരിട്ട് സംവദിച്ചു. രാത്രി 10 മുതലാണ് ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ ലൈവായി ജനങ്ങളുമായി സംവദിച്ചത്. മോദി കേരളത്തെ നോക്കി കൊഞ്ഞനംകുത്തി കാണിക്കുമ്പോള്‍ അതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും തക്കതായ മറുപടിയുണ്ടാകുമെന്ന് തോമസ് ഐസക് പറഞ്ഞു. നാളെ സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വിളിച്ചിട്ടുണ്ട്. സഹകരണ ബാങ്കിലുള്ള പണം ഉപയോഗിക്കണമെങ്കില്‍ വഴി കണ്ടിട്ടുണ്ട്.സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്ന് സാധനം വാങ്ങണമെങ്കില്‍ ചെക്ക് എഴുതി ബാങ്കിന് നല്‍കുക.ബാങ്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായി ബന്ധപ്പെടും. ഇവരുടെ പണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും സ്ഥിതിഗതി സാധാരണ നിലയിലായാല്‍ പണം നല്‍കുമെന്നും ബാങ്ക് സിവില്‍ സപ്ലൈസിന് ഉറപ്പു നല്‍കും. വ്യാപാരികള്‍ക്കും ഇത്തരത്തില്‍ നിര്‍ദേശം നല്‍കും. സഹകരിക്കാന്‍ തയ്യാറുള്ള വ്യാപാരികളുമായി ഗവണ്‍മെന്റ് സഹകരിക്കുമെന്നും മോദി പണം കൊടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും തോമസ് ഐസക് പറഞ്ഞു. ചെവ്വാഴ്ച്ച നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഇത് ചര്‍ച്ച ചെയ്ത് പ്രാഭല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *