ബോംബ് ഭീഷണി: ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ ഒന്നരമണിക്കൂര്‍ വൈകി

തിരുവനന്തപുരം: ട്രെയിനില്‍ ബോംബുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16342 ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ 80 മിനിറ്റ് വൈകി.വൈകിട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്ബാണ് യാത്രക്കാരിലൊരാള്‍ ട്രെയിനിലെ ജനറല്‍ കോച്ചുകളിലൊന്നില്‍ നിന്ന് ബോംബിന്റേതിന് സമാനമായ ബീപ് ശബ്ദം കേള്‍ക്കുന്നതായി സ്റ്റേഷനില്‍ പരാതിപ്പെട്ടത്. ഉടന്‍ ആര്‍.പി. എഫിനും റെയില്‍വേ പൊലീസിനുംകേരള പൊലീസിലെ ബോംബ് സ്ക്വാഡിനും വിവരം കൈമാറി. ഇവര്‍ എത്തി ട്രെയിനിലെ 94654 ജനറല്‍ കോച്ചിലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി വിശദമായി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ബോംബ് കണ്ടെത്താന്‍ കഴിയുന്ന പൊലീസ് ഡോഗ് സ്ക്വാഡും പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.

Spread the love