ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് ;ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും

ചെങ്ങന്നൂര്‍ : കോണ്‍ഗ്രസ്സ് നേതാവ് ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുക്കും. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭനാ ജോര്‍ജ്ജ് പ്രചരണത്തിനിറങ്ങും.

കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയായി 1991 ല്‍ ചെങ്ങന്നൂരില്‍ നിന്നാണ് ശോഭന ജോര്‍ജ് നിയമസഭയിലേക്ക് ആദ്യമായി ജയിച്ചത്. 1996 ലും 2001ലും ശോഭന ജോര്‍ജ് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിരുന്നു. 2006 ലും, 2011 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ നിന്നു ശോഭന ജോര്‍ജ് വിട്ടു നിന്നു. പിന്നീട് 2016 ല്‍ കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ത്ഥിയായി തലവേദന സൃഷ്ടിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ എന്നിവരുമായി കഴിഞ്ഞയാഴ്ച്ച നടത്തിയ ചര്‍ച്ചയിലാണ് ഇടതു പക്ഷത്തേക്ക് പോകുന്ന കാര്യത്തില്‍ ധാരണയായത്.
കോണ്‍ഗ്രസിനോടുള്ള വിയോജിപ്പുകള്‍ കൊണ്ട് ഏറെ നാളായി ശോഭന പാര്‍ട്ടിയില്‍നിന്ന് അകലം പാലിക്കുകയായിരുന്നു. 2011ല്‍ സീറ്റുകൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിമതയായി മത്സരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *