ലോ​ക​ത്തെ അ​വ​സാ​ന ആ​ണ്‍ കാ​ണ്ടാ​മൃ​ഗം “​സു​ഡാ​ന്‍’ ച​ത്തു


നെ​യ്റോ​ബി: ലോ​ക​ത്ത് ജീ​വി​ച്ചി​രു​ന്ന ഏ​ക ആ​ണ്‍ നോ​ര്‍​ത്തേ​ണ്‍ വൈ​റ്റ് റി​നോ(​വെ​ള്ള കാ​ണ്ടാ​മൃ​ഗം) ച​ത്തു. സു​ഡാ​ന്‍ എ​ന്നു പേ​രി​ട്ടി​രു​ന്ന കാ​ണ്ടാ​മൃ​ഗ​ത്തി​നു 45 വ​യ​സാ​യി​രു​ന്നു പ്രാ​യം. ഈ ​കാ​ണ്ടാ​മൃ​ഗ​ത്തെ സം​ര​ക്ഷി​ച്ചി​രു​ന്ന കെ​നി​യ​യി​ലെ ഓ​ള്‍ പെ​ജി​റ്റ ക​ണ്‍​സ​ര്‍​വ​ന്‍​സി അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


കാ​ലി​ല്‍ രൂ​പ​പ്പെ​ട്ട അ​ണു​ബാ​ധ​യാ​ണ് സു​ഡാ​ന്‍റെ അ​ന്ത്യ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. നെ​യ്റോ​ബി​യി​ല്‍​നി​ന്ന് 250 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള​ഓ​ള്‍ പെ​ജി​റ്റ ക​ന്യ​മൃ​ഗ​കേ​ന്ദ്ര​ത്തി​ലാ​ണ് സു​ഡാ​നെ പാ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.


നോ​ര്‍​ത്തേ​ണ്‍ വൈ​റ്റ് റി​നോ​യു​ടെ ര​ണ്ട് ഉ​പ​വ​ര്‍​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി ലോ​ക​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​ഹാ​റ ആ​ഫ്രി​ക്ക​യി​ല്‍ നി​ര​വ​ധി സ​തേ​ണ്‍ വൈ​റ്റ് റി​നോ​ക​ളു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യു​ടെ​യും നി​ല​നി​ല്‍​പ്പ് ഭീ​ഷ​ണി​യി​ലാ​ണ്.

കൊ​ന്പു​ക​ള്‍​ക്കാ​യി വേ​ട്ട​ക്കാ​ര്‍ ഇ​ത്ത​രം കാ​ണ്ടാ​മൃ​ഗ​ങ്ങ​ളെ വ​ന്‍​തോ​തി​ല്‍ ല​ക്ഷ്യം വ​യ്ക്കു​ന്നു. 50,000 ഡോ​ള​റാ​ണ് ഒ​രു കി​ലോ​ഗ്രാം നോ​ര്‍​ത്തേ​ണ്‍ വൈ​റ്റ് റി​നോ​യു​ടെ കൊ​ന്പി​ന്‍റെ വി​ല. സ്വ​ര്‍​ണം, കൊ​ക്കെ​യ്ന്‍ എ​ന്നി​വ​യേ​ക്കാ​ള്‍ അ​ധി​കം വി​ല വ​രു​ന്ന​വ​യാ​ണ് കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ കൊമ്പ്.



Sharing is Caring