ശാരീരിക വൈകല്യമുള്ളവരും ജീവനാംശം നല്‍കണം: ഹൈക്കോടതി


ഭര്‍ത്താവിനു ശാരീരിക വൈകല്യം ഉണ്ടെന്ന കാരണത്താല്‍ ജീവനാംശം നല്‍കുന്നതില്‍ ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരേ എറണാകുളം സ്വദേശിയായ റഫീഖ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കെ ഹരിലാലിന്റെഉത്തരവ്. ഏതെങ്കിലും ജോലിയോ, ബിസിനസോ ചെയ്യാന്‍ പറ്റാത്തവിധമുള്ളസാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ മാത്രമേ ജീവനാംശം നല്‍കുന്നതിനു ഇളവ് അനുവദിക്കാനാവുകയുള്ളൂ എന്നു കോടതി വ്യക്തമാക്കി.highcourt-02




Sharing is Caring