സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍


SHAJI-Deat-Police-225x300
ജഡ്ജിമാരും ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വാട്സ്അപ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയതതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍.നടക്കാവ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ബാലുശ്ശേരി നിര്‍മല്ലൂരിനടുത്ത് പാറമുക്കില്‍ വളഞ്ചത്ത് ഷാജി (42)യെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിക്ക് ഫോണില്‍ അശ്ലീല ചിത്രം അയച്ചു കിട്ടിയെന്ന് നടക്കാവ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ ചിത്രം മേലുദ്യോഗസ്ഥന് കൈമാറുന്നതിനിടയില്‍ അബദ്ധത്തില്‍ ഡി.ഐ.ജി, ന്യായാധിപര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കാണ് പോസ്റ്റ്‌ചെയ്തത്.




Sharing is Caring