ശശികലയെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് ഗവര്‍ണര്‍; പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരും


ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു. ഇരുപക്ഷവുമായി കഴിഞ്ഞദിവസം രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചക്കുശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇതേത്തുടര്‍ന്ന് പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു.


തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ നീക്കത്തിന് തിരിച്ചടിയായി. ചീഫ് സെക്രട്ടറി, ഡി.ജി.പി, പ്രതിപക്ഷ നേതാവ് എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് വിവരം.




Sharing is Caring