നിതീഷ് കുമാറിന്റെയും അന്‍വറലിയുടേയും രാജ്യസഭാംഗത്വം റദ്ദാക്കി. ജെ.ഡി.യുവിന്റെ ഹരജി പരിഗണിച്ച് രാജ്യസഭാധ്യക്ഷന് വെങ്കയ്യനായിഡുവാണ് ഇരുവരുടെയും രാജ്യസഭാംഗത്വം റദ്ദാക്കിയത്. ജെ.ഡി.യു അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാലാണ് ശരത് യാദവിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നതാണ് ഉത്തരവില്‍ പറയുന്നത്.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് ശരത് യാദവ് ജെ.ഡി.യുവില്‍ നിന്നകന്നത്. ശരത് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച നേതാവാണ് അന്‍വര്‍ അലി. ശരത് യാദവിനെ പുറത്താക്കിയ നടപടി സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നതെന്ന് അലി അന്‍വര്‍ അഭിപ്രായപ്പെട്ടിരുന്നു.














