ശബരിമല വിഷയത്തില്‍ സമരത്തിന് തീവ്രതയുണ്ടായില്ല; ഗാന്ധിയന്‍ സമരം പോരെന്നും ശ്രീധരന്‍ പിള്ളയ്ക്ക് മുരളീധര പക്ഷത്തിന്റെ വിമര്‍ശനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പി.എസ്.ശ്രീധരന്‍പ്പിള്ളയ്ക്ക് വിമര്‍ശനം. മുരളീധര പക്ഷമാണ് വിമര്‍ശനം ഉന്നയിച്ചത്. ശബരിമല വിഷയത്തില്‍ സമരത്തിന് തീവ്രതയുണ്ടായില്ലെന്നും ഗാന്ധിയന്‍ സമരം പോരെന്നുമാണ് മുരളീധര പക്ഷത്തിന്റെ വിമര്‍ശനം. ഇതേ തുടര്‍ന്ന് ശ്രീധരന്‍ പിള്ള ബദല്‍ മാര്‍ഗ്ഗത്തെ കുറിച്ച് ചോദിച്ചു. എന്നാല്‍ വിമര്‍ശനം ഉന്നയിച്ചവര്‍ മറുപടി പറഞ്ഞില്ല.

ശബരിമല തുടര്‍ പ്രക്ഷോഭങ്ങളെ കുറിച്ച് വിശദീകരിയ്ക്കാന്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഓദ്യോഗിക വിഭാഗത്തിനെതിരെ വിമത പക്ഷം തുറന്നിടച്ചത്. സമരത്തില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുന്നത് ഉള്‍പ്പെടെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഔദ്യോഗിക നേതൃത്വം വിശദീകരിച്ചു.

സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ശുഭസൂചനയാണെന്നും യോഗം വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *