രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദം ശക്തമാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന രഥയാത്ര ഇന്ന്


ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഘപരിവാറിന്റെ രഥയാത്ര ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ജനുവരി 9ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വിശ്വഹിന്ദ് പരിഷത്തിന്റെ വന്‍ റാലിയോടെ രഥയാത്ര സമാപിക്കും. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് രഥയാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.


രാമക്ഷേത്രത്തിന്റെ പണി തുടങ്ങുന്നതിനുള്ള തടസം നീക്കാന്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരികയോ, കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. അയോധ്യക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന കടുത്ത വിമര്‍ശനമാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയത്.




Sharing is Caring