ശബരിമല വിഷയം ; എന്‍ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണത്തെയാണ് കാണിക്കുന്നതെന്ന് കുമ്മനം

തിരുവനന്തപുരം: ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എന്‍ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്രത്തിന്റെ നിലപാട് ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി സ്വീകരിക്കും. കേന്ദ്രം ബില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ട് വരുന്നതാണ് ഉചിതമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് .ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എല്ലാ സ്വകാര്യ ബില്ലുകള്‍ക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന്‌അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും . ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *