ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്‌ ദളിത്‌ ബാലന്‌ ക്രൂര പീഡനം; നഗ്നനാക്കി പൊള്ളി

മുംബൈ > മഹാരാഷ്‌ട്രയിലെ വാര്‍ദ്ധയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്‌ ദളിത്‌ ബാലന്‌ ക്രൂര പീഡനം . കുട്ടിയെ നഗ്നനാക്കിയ ശേഷം ഉച്ചവെയിലില്‍ ചുട്ടുപഴുത്ത ടൈലില്‍ ഇരുത്തി പൊള്ളിച്ചു. 45 ഡിഗ്രി സെല്‍ഷ്യസാണ്‌ വാര്‍ദ്ധയിലെ ചൂട്‌. കുട്ടിയുടെ പിന്‍ഭാഗത്ത്‌ സാരമായി പൊള്ളലേറ്റിട്ടുണ്ട്‌. ശനിയാഴ്‌ചയാണ്‌ സംഭവം. സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള അമോല്‍ ധോറെ എന്നയാളാണ്‌ അക്രമത്തിനുപിന്നില്‍ എന്ന് കണ്ടെത്തി . ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *