പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച യുവ മോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി.കലൂര്‍ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച്‌ പാലത്തിനു സമീപത്തുവെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ പ്രവ്രര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. പൊലീസ് ഉപരോധം അവസനിക്കണമെന്നാവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിന് വഴങ്ങാതെ വന്നതോടെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ഉള്ളവരെ ബലമായി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *