ശബരിമലയിലെ കൊക്കക്കോള വിതരണം തടഞ്ഞു

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ വെന്‍ഡിങ് മെഷീനില്‍ കൂടി കൊക്കക്കോള വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൊക്കക്കോള വിതരണം നടത്തുന്നത് എന്ന ചൂണ്ടിക്കാട്ടിയാണ് ശബരിമലയിലെ കൊക്കക്കോള വിതരണം ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ത്തിവെപ്പിച്ചത്.ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. വിതരണം നിര്‍ത്തിവെയ്ക്കാന്‍ കമ്ബനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *