വ്യോമനയം വ്യക്തമാക്കി; കുറഞ്ഞ നിരക്കില്‍ പറക്കാം

ന്യൂഡല്‍ഹി: യാത്രാനിരക്കു കുറയ്ക്കുന്നതുള്‍പ്പെടെ രാജ്യത്തെ വ്യോമയാന നയത്തില്‍ വന്‍മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ കരടുറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കുറഞ്ഞ നിരക്കില്‍ ആകാശയാത്ര സാധ്യമാക്കുന്നതാണു നയത്തിലെ പ്രധാന ചുവടുവയ്പ്. 2,500 രൂപയ്ക്ക് ഒരു മണിക്കൂറില്‍ കുറയാത്ത യാത്ര എന്ന ആശയവും കരടുനയത്തിലുണ്ട്. അതേസമയം, എല്ലാ ക്ലാസ്സിലുമുള്ള വിമാന ടിക്കറ്റുകള്‍ക്കും രണ്ടുശതമാനം കരം ചുമത്താനും നിര്‍ദേശമുണ്ട്. ചെറുകിട-ഇടത്തരം നഗരങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനു പണം കണ്ടെത്താനാണു കരംപിരിക്കുന്നത്. കരംചുമത്തുന്നതോടെ പ്രതിവര്‍ഷം 1,500 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. വ്യോമയാനമന്ത്രി അശോക ഗണപതി രാജു, സഹമന്ത്രി മഹേഷ് ശര്‍മ എന്നിവര്‍ ചേര്‍ന്നാണു കരടുരൂപം പുറത്തിറക്കിയത്. ഓഹരിയുടമകളില്‍ നിന്ന് അഭിപ്രായരൂപീകരണത്തിനു ശേഷമാവും ശുപാര്‍ശകള്‍ നടപ്പാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *